ചരിത്രം



ഭൂമിശാസ്ത്രപരമായി എടുത്തുപറയാവുന്ന പ്രത്യേകതകള്‍ കുറവാണെങ്കിലുംചരിത്രപ്രധാനമായി ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു പ്രദേശമാണ് പുത്തന്‍ചിറ. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നെങ്കിലും കൊച്ചിയാല്‍ ചുറ്റപ്പെട്ടുകിടക്കുകയായിരുന്നു ഈ പ്രദേശം.തൃശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊടുങ്ങല്ലൂരിനും,വനമേഖലയായ ചാലക്കുടിയ്ക്കുംമധ്യേ കുന്നുകളും,ചരിവുകളും,സമതലങ്ങളും,ചതുപ്പുനിലങ്ങളുമായി കിടക്കുന്ന ഗ്രാമപ്രദേശമാണിത്.
1966-ല്‍ ശ്രീ.മേയ്ക്കാളി നീലകണ്ഠന്‍നമ്പൂതിരി സൗജന്യമായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്ത് ഓലഷെഡിലാണ് പുത്തന്‍ചിറ സ്ക്കൂള്‍ പ്രവര്‍ത്തനംതുടങ്ങിയത്.അന്നത്തെ മാള എം.എല്‍.എ ശ്രീ.കെ. കരുണാകരനാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്‍. ആദ്യത്തെ ബാച്ചില്‍ 86 കുട്ടികളാണ് ഉണ്ടായിരുന്നത്. ടി.കെ പുരുഷോത്തമന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. 1968-74 വരെയായിരുന്നു ഇദ്ദേഹത്തിന്റെ സേവനം.1991-ല്‍ VHSEആരംഭിച്ചു. 2004-ല്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.2002-2003ലും 2008-2009ലും 2010-2011ലും
S.S.L.Cയ്ക്ക് നൂറു ശതമാനം വിജയം നേടി G.V.H.S.S. പുത്തന്‍ചിറയുടെ അഭിമാനമായി മാറി.
                           സംസ്ഥാനത്തെ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള C.H. മുഹമ്മദ്കോയ അവാര്‍ഡ് 2003-04ല്‍ സ്ക്കൂളിന് ലഭിച്ചു.25000രൂപയും റോളിംഗ് ട്രോഫിയും പ്രശംസാപത്രവുമായിരുന്നു അവാര്‍ഡ്. ഗാന്ധീപീസ് ഫൗണ്ടേഷനും,വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നല്‍കുന്ന ഗാന്ധീദര്‍ശന്‍ അവാര്‍ഡ് 2008-2009-ല്‍ പുത്തന്‍ചിറ G V H S S ന് ലഭിച്ചു.തൃശൂര്‍ ജില്ലാ പി.ടി.എ സര്‍ക്കാര്‍സ് ക്കൂളുകളിലെ മാതൃകാ അദ്ധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 2007-2008ല്‍ ലഭിച്ചത് പുത്തന്‍ചിറ GVHSS ലെ ശ്രീ.ഏ.ആര്‍.ചന്ദ്രബോസ് മാസ്റ്റര്‍ക്കാണ്.ചാലക്കുടി സംഗീതസഭ 2007-ല്‍ ഏര്‍പ്പെടുത്തിയ മികച്ച സംഗീത പ്രതിഭയ്ക്കുള്ള പ്രഥമ അവാര്‍ഡ് ലഭിച്ചത് പുത്തന്‍ചിറ GVHSS ലെ ശ്രീ.ടി.പി.ബാബുരാജന്‍ മാസ്റ്റര്‍ക്കാണ്. പ്രശസ്തനേട്ടങ്ങള്‍ GVHSS പുത്തന്‍ചിറയുടെ യശസ്സുണര്‍ത്തുന്നവയാണ്.

No comments:

Post a Comment