ദിനാചരണങ്ങള്‍




വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

പുത്തന്‍ചിറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി സ്ക്കൂളില്‍
18ആം തിയ്യതി 1.00 മണിക്ക്സ്ക്കൂള്‍ഓഡിറ്റോറിയത്തില്‍സയന്‍സ്ക്ലബ്ബ് ,സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഗണിതക്ലബ്ബ്,ഇംഗ്ലീഷ്ക്ലബ്ബ്,ഗാന്ധീദര്‍ശന്‍,സ്പോട്സ്ക്ലബ്ബ്,ആര്‍ട്ട്സ്ക്ലബ്ബ്,കാര്‍ഷികക്ലബ്ബ്,ഹെല്‍ത്ത് ക്ലബ്ബ്, നേച്ചര്‍ &എക്കോക്ലബ്ബ്,എനര്‍ജികണ്‍സര്‍വേഷന്‍ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദിഎന്നീ ക്ലബ്ബൂകളൂടെ ഉദ്ഘാടനമഹാമഹം നടന്നു.
ദേശീയ അധ്യാപക അവാര്‍ഡു ജേതാവും സാഹിത്യകാരനുമായ ശ്രീ.ഭരതന്‍ മാസ്റ്ററാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അദ്ധ്യക്ഷന്‍ പി.ടി.. പ്രസിഡന്റ് ശ്രീ.സുരേഷ്ബാബു അവര്‍കളായിരുന്നു. വേദിയില്‍ സ്വാഗതം അര്‍പ്പിച്ച്
സംസാരിച്ചത് 10 Cയില്‍ പഠിക്കുന്ന നവീന്‍.എം.എം. എന്ന വിദ്യാര്‍ത്ഥിയാണ്.
വി.എച്ച്.എച്ച്. പ്രിന്‍സിപ്പല്‍ ശ്രീമതി.ടി.സി.പ്രഭ,വാര്‍ഡ് മെമ്പര്‍ ശ്രീ എ.എന്‍
മോഹനന്‍, ശ്രീ.ബാബുരാജ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന്‍ നന്ദി പറഞ്ഞത് 10 C യില്‍ പഠിക്കുന്ന അശ്വതി
പ്രശാന്ത് എന്ന കുട്ടിയാണ്. തുടര്‍ന്ന് ഓരോ ക്ലബ്ബുകളുടേയും ടീച്ചര്‍ കോര്‍ഡിനേറ്റര്‍മാര്‍ വിദ്യാര്‍ത്ഥി സെക്രട്ടറിമാര്‍ക്ക് സ്ലാഷ് അണിയിച്ച്
ഔദ്യോഗിക സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു. പിന്നീട് ഓരോക്ലബ്ബുകളിലേക്കും അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും
നടന്നു. കൃത്യം 4.00മണിയോടെ എല്ലാ പരിപാടികളും അവസാനിച്ചു.



വൃദ്ധസദനസന്ദര്‍ശനം


 


വൃദ്ധമാതാപിതാക്കളോടൊപ്പം വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിയ്ക്കുന്നു.
                                                       


ഭക്ഷണത്തിനുശേഷം എല്ലാവരും ഒത്തുകൂടി പാട്ടുകള്‍ പാടി സന്തോഷം പങ്കിടുന്നു.

റിപ്പോര്‍ട്ട്

പഠനപ്രവര്‍ത്തനങ്ങളെ പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ച്കൊണ്ട് കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തുന്നതിന്‍റെ ഭാഗമായിപുത്തന്‍ചിറ ജിവിഎച്ച് എസ് 9 എയിലെ വിദ്യാര്‍ത്ഥികള്‍ സി .കെ. .ഉഷ, എം. വി.മായ എന്നീഅദ്ധ്യാപകരോടോപ്പം 27-9-2012-ല്‍ വൃദ്ധസദന സന്ദര്‍ശനം നടത്തി. അഷ്ടമിച്ചിറ പുളിയിലക്കുന്ന് ST.Joseph's Aged Home ആണ് സന്ദര്‍ശിച്ചത്. പഴകിയതെന്തും വലിച്ചെറിയുന്ന പുതിയ തലമുറ വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍തള്ളുന്നരീതിയില്‍നിന്ന്ഇളംതലമുറയെമാറ്റിയെടുക്കാനുള്ള"നല്ലപാഠം”പരിപാടിയും ഒന്‍പതാം ക്ലാസിലെ "എഴുപതുകാരുടെ യോഗം”എന്ന പാഠഭാഗവും സമന്വയിപ്പിച്ച് മലയാളം അധ്യാപിക ശ്രീമതി.മായ ടീച്ചറും "നല്ല പാഠം”കണ്‍‍‍വീനര്‍ ശ്രീമതി.ഉഷ ടീച്ചറും ചേര്‍ന്ന് സംഘടിപ്പിച്ച വൃദ്ധ സദനസന്ദര്‍ശനം കുട്ടികള്‍ക്കൊരു നല്ല അനുഭവമായെന്ന് അവര്‍ അഭിപ്രായപ്പെട്ടു. തൊട്ടടുത്തുള്ള പാര്‍ക്കില്‍ ½ മണിക്കൂര്‍ സമയം ചെലവഴിച്ചതിനു ശേഷം 3 മണിയുടെ ബസ്സില്‍ കയറി 3 ½ യോടുകൂടി തിരിച്ചെത്തി. ഒക്ടോബര്‍1-  വൃദ്ധ ദിനം പ്രമാണിച്ച് നാദിര്‍ഷാ കുട്ടികളുമായി അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.




ചിങ്ങം1-കര്‍ഷകദിനം





2014-2015 

സംസ്ഥാന യുവകര്‍ഷക അവാര്‍ഡ്ജേതാവ് ശ്രീ രഞ്ജിത്തിനെ അണിയിക്കാനുള്ള പൊന്നാട


ശ്രീ രഞ്ജിത്തിനെ കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി മായടീച്ചര്‍ പരിചയപ്പെടുത്തുന്നു. 


ഹെഡ്മിസ്ട്രെസ്ശ്രീമതി ടി സി പ്രഭ ശ്രീ രഞ്ജിത്തിനെ പൊന്നാട അണിയിക്കുന്നു


ശ്രീ രഞ്ജിത്ത് കുട്ടികളോട്കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.


ഹെഡ്മിസ്ട്രെസ് ശ്രീമതി ടി സി പ്രഭ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നു.


പി ടി എ പ്രസിഡന്‍റ് ശ്രീ സുരേഷ്ബാബു ആശംസകള്‍ അര്‍പ്പിച്ച് സംസാരി ക്കുന്നു.

10 സിയിലെ മുഹമ്മദ് ഷഹീന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസരിക്കുന്നു.
                                                                                                                     

സെപ്തംബര്‍ 5 - അധ്യാപകദിനം 2014-2015


ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ടി സി പ്രഭ അറിവിന്‍റെ വെളിച്ചം പകരുന്നു.
                                                           


സ്കൂള്‍ ലീഡര്‍ സുള്‍ഫീക്കര്‍ ഹെഡ്മിസ്ട്രെസ്സില്‍നിന്നും ആ വെളിച്ചം ഏറ്റുവാങ്ങിയിരിക്കുന്നു.



പി ടി എ പ്രസിഡന്‍റ് 9 സിയിലെ സ്നേഹയ്ക്ക്നല്‍കിയ വെളിച്ചവുമായി.....





9 സി യിലെ ശ്രീനാഥ് ലതടീച്ചര്‍ നല്‍കിയ വെളിച്ചവുമായി...



ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ടി സി പ്രഭ അധ്യാപകദിനസന്ദേശവുമായി.... 



പി ടി എ പ്രസിഡന്‍റ് ശ്രീ സുരേഷ്ബാബു അധ്യാപകദിനാശംസകള്‍ നേരുന്നു.



അധ്യാപകദിനത്തില്‍ ശ്രീമതി മായടീച്ചര്‍കുട്ടികള്‍ക്കുവേണ്ടി ഒരു കഥ പങ്കുവക്കുന്നു. 



ശ്രീമതിവല്‍സടീച്ചര്‍ അധ്യാപകദിനസന്ദേശം നല്‍കുന്നു. 



10 ബി യിലെ രമ്യ,അനഘ,സാന്ദ്ര,രകേന്ദു സംഘഗാനം ആലപിക്കുന്നു.


അധ്യാപകദിനത്തില്‍ ലക്കി ടീച്ചറായി തെരഞ്ഞെടുത്ത ഉഷടീച്ചര്‍ക്ക് ഹെഡ്മിസ്ട്രെസ്സ് പ്രഭടീച്ചര്‍ ഉപഹാരം നല്‍കുന്നു.






അധ്യാപകര്‍ നല്‍കിയ അറിവിന്‍റെ വെളിച്ചവുമായി വിദ്യാര്‍ത്ഥികള്‍.




No comments:

Post a Comment